തൊടുപുഴ: മരണമില്ലാതെ സൗമ്യയുടെ കണ്ണുകൾ ഇനിയും ജീവിക്കും. പൈങ്കുളം നാറാണത്ത് ജോബിയുടെ ഭാര്യ സൗമ്യ (40) യുടെ കണ്ണുകളാണ് രണ്ടു പേർക്ക് ഇനി വെളിച്ചമാകുന്നത് പകരുന്നത്.
നേരത്തെ ജോബിയുടെ അടുത്ത് സൗമ്യ ഈ ആഗ്രഹം അറിയിച്ചിരുന്നത് കൊണ്ട് അവരുടെ ആഗ്രഹം ജോബി സാധിക്കുകയായിരുന്നു.
തൊടുപുഴ സ്നേഹദീപത്തിലെ മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും തുടർന്ന് കാരിത്താസ് നേത്ര ബാങ്കിൽ നിന്നും വന്നു കണ്ണുകൾ എടുക്കുവാനുള്ള അറേഞ്ച്മെന്റ് ചെയ്യുകയും ചെയ്തു.
സൗമ്യയുടെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (ഇന്ന്) രാവിലെ 10 മണിക്ക് മൈലക്കൊമ്പ് സെൻ തോമസ് പള്ളിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.