മലപ്പുറം :വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ ജില്ലയെ അഭിവൃദ്ധിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ.
വിദ്യാഭ്യാസ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ ജില്ലയിൽ ഉണ്ടാക്കിയ മാറ്റത്തെ ആർക്കും അവഗണിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്ന വിജയഭേരി എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച 4000ത്തിൽ പരം വിദ്യാർത്ഥികളും 100% വിജയം കൈവരിച്ച സ്കൂളുകളും ചടങ്ങിൽ പങ്കെടുത്തു.
ഉച്ചക്ക് ശേഷം നടന്ന ഹയർസെക്കൻ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവും 100% വിജയം കൈവരിച്ച ഹയർസെക്കൻഡറി സ്കൂളുകൾക്കുള്ള ആദരവും മലപ്പുറം എംഎൽഎ പി ഉബൈദുള്ള നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കറ്റ് പി വി മനാഫ്, പി കെ സി അബ്ദുറഹിമാൻ, കെ ടി അഷ്റഫ്, വി കെ എം ഷാഫി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാരായ കാരാട്ട് അബ്ദുറഹിമാൻ ,അബ്ദുൽ കരീം ,ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് കലാം മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ടി.സലിം രാജേഷ് എൻ എം, അഫ്സൽ കെ എം എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.