മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും പ്രത്യേകം ആദരിക്കുന്ന വിജയഭേരി എക്സലൻസ് അവാർഡ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി 100% വിജയം ലഭിച്ച സ്കൂളുകളെയും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ആദരിക്കും . പരിപാടി കേരള നിയമ സഭ പ്രതി പക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ ഉത്ഘാടനം ചെയ്യും.
ഉച്ചക്ക് 2 മണിക്ക് അതേ വേദിയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ തലത്തിൽ 100% വിജയം ലഭിച്ച സ്കൂളുകളെയും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ആദരിക്കും. അവാർഡ് ദാനം പി. ഉബൈദുല്ല എം. എൽ. എ നിർവഹിക്കും
നാലു വിദ്യാഭ്യാസ ജില്ലകളിലും വ്യത്യസ്ത ദിവസങ്ങളിലാണ് അവാർഡ് ദാനം. 5 -ാം തീയതി തിങ്കളാഴ്ച തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിലും, 6 -ാം തീയതി വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ആദരം മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിലും 7 -ാം തീയതി തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ആദരം എടപ്പാൾ ഖദീജ കാസ്റ്റിൽ ഓഡിറ്റോറിയത്തിലും നടക്കും. രാവിലെ എസ്എസ്എൽസി വിദ്യാർഥികളെയും ഉച്ചക്ക് ശേഷം പ്ലസ് ടു വിദ്യാർത്ഥികളെയുമാണ് ആദരിക്കുക
വിദ്യാർത്ഥികളും സ്കൂൾ അധികൃതരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് എം. കെ. റഫീഖ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.