ഈരാറ്റുപേട്ട :തീക്കോയി ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു വലിച്ചെറിയൽ മുക്ത /ശുചിത്വ ഗ്രാമപഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 2023 ജൂൺ മാസം 5 ആം തീയതി രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിത സഭ ചേരും.
യോഗത്തിൽ 2023 മാർച്ച് 15 മുതൽ ജൂൺ 1 വരെ ഗ്രാമപഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും. ഹരിത കർമ്മ സേനയുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് രൂപരേഖ തയ്യാറാക്കും. ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കും. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ , അങ്കണവാടി പ്രവർത്തകർ , ആശ വർക്കേഴ്സ്,
കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേന തൊഴിലുറപ്പ് പ്രവർത്തകർ, റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, വായനശാല പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ശാസ്ത്ര സാംസ്കാരിക സംഘടന പ്രതിനിധികൾ, തൊഴിലാളി സർവീസ് സംഘടന പ്രതിനിധികൾ,
എൻഎസ്എസ് ചുമതലയുള്ള അധ്യാപകർ, സ്കൂൾ പി റ്റി എ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ, പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ, സീനിയർ സിറ്റിസൺ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.