തെലങ്കാന രൂപീകരണ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷപരിപാടികളിലേക്ക് ഗവർണർ തമിഴിസൈ സൗന്ദർരാജനെ കെസിആർ സർക്കാർ ക്ഷണിച്ചിട്ടില്ല

ഹൈദരാബാദ്:തെലങ്കാനയിൽ സർക്കാ‍ർ, ഗവർണർ പോര് വീണ്ടും കടുക്കുന്നു. തെലങ്കാന രൂപീകരണ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷപരിപാടികളിലേക്ക് ഗവർണർ തമിഴിസൈ സൗന്ദർരാജനെ കെസിആർ സർക്കാർ ക്ഷണിച്ചിട്ടില്ല.

തെലങ്കാന രൂപീകരണത്തിന്‍റെ പത്താം വാർഷികത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം. ഒമ്പതാം വാർഷികം മുതൽ ആഘോഷങ്ങൾ തുടങ്ങാനും, ഇത്തവണ 21 ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു ആഘോഷപരിപാടികളിലേക്കും ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരിക്കുകയാണ്.

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേരത്തേയും പോര് രൂക്ഷമായിരുന്നു. റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഗവർണറും മുഖ്യമന്ത്രിയും വെവ്വേറെയാണ് നടത്തിയത്. ബജറ്റ് അംഗീകരിക്കാത്തതിന്‍റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് ഇതിൽ ഒത്തുതീർപ്പുണ്ടാക്കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !