പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം

കോട്ടയം: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.

കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് ആരോപണം.

മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകന്‍ ജോഷ് ആണ് മരിച്ചത്. ഡോസ് കൂടിയ മരുന്ന് കുത്തിവച്ചശേഷം കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കാഞ്ഞതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു.

മെയ് 11നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് കോവിഡ് മിസ്‌കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ.

ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് 29 ന് കുഞ്ഞിന് ഇന്‍ഫ്‌ളിക്‌സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചു.

ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ല. 

കുഞ്ഞ് അസാധാരണമായ ശ്വാസമെടുക്കുന്നത് കണ്ട് വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞതെന്നും ഇവര്‍ ആരോപിച്ചു.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !