ഇടതു സർക്കാർ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു : മോൻസ് ജോസഫ്

കോട്ടയം : സെർവർ തകരാറിന്റെ പേര് പറഞ്ഞു സംസ്ഥാനത്തെ റേഷൻ വിതരണം ആട്ടിമറിച്ച ഇടതു സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു.

പ്രതിസന്ധികൾ തരണം ചെയ്തു നെല്ല് വിളയിച്ച കർഷകരിൽ നിന്നും സർക്കാർ ഏറ്റെടുത്ത നെല്ലിന്റെ പണം നെല്ല് വിറ്റു സർക്കാർ  കാശാക്കിയിട്ടും കർഷകർക്ക്  നൽകാതെ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.

കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വിതരണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുമ്പിൽ നടത്തിയ സമരത്തിന്റെ  ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ടറേറ്റ് പടിക്കൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. 

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഗ്രേസമ്മ മാത്യു, കേരള കോൺഗ്രസ് സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, സംസ്ഥാന ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, ചെറിയാൻ ചാക്കോ, മാഞ്ഞൂർ മോഹൻകുമാർ,

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ കെ ജോസഫ്, ജേക്കബ് കുര്യാക്കോസ്, ബിനു ചെങ്ങളം, സി വി തോമസുകുട്ടി, സാബു ഉഴുങ്ങാലില്‍, സാബു പീടിയേക്കൽ, എബി പൊന്നാട്ട്, ജോയ് സി കാപ്പൻ, ദീപു തേക്കുംകാട്ടിൽ, ഷൈജി ഓട്ടപ്പള്ളി, കുഞ്ഞുമോൻ ഒഴുകയിൽ ,കുരുവിള മാമൻ, ജോമോൻ ഇരുപ്പക്കാട്ട്,

എബ്രഹാം വയലാക്കൽ, വാസുദേവൻ നമ്പുതിരി, ജോസഫ് ബോനിഫസ്, സി എം ജോർജ് ,തോമസ് മുണ്ടുവേലിൽ ,ജോസ് വഞ്ചിപ്പുര ,റോയി ചാണകപ്പാറ ,ജോയി ഇടത്തിനാൽ, ജോണി കരിവേലിൽ,  ബേബിച്ചൻ പനംകുഴ, ഓ ജെ വർഗീസ്, സുനിൽ ഇല്ലിമൂട്ടിൽ, ജ്യോതിഷ് മോഹനൻ, തുടങ്ങിയവർ പ്രസംഗിച്ചു.

മീനച്ചിൽ താലൂക്ക് സപ്ലൈസ് ഓഫീസിനു മുന്നിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസും, ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹവും, വൈക്കത്ത് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ്ജും ,കാഞ്ഞിരപ്പള്ളിയിൽ പാർട്ടി ഉന്നത അധികാരസമിതി അംഗം തോമസ് കുന്നപ്പള്ളിയും ധർണ്ണസമരങ്ങൾ ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !