പൊൻകുന്നം : ചങ്ങനാശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ബിൽഡിങ്ങിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മണ്ണ് സംരക്ഷണ ഓഫീസ്, സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയുണ്ടായി.
വാടക കെട്ടിടത്തിലേക്ക് മാറേണ്ട എന്ന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് വാടകയില്ലാത്ത കെട്ടിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഈ അവസരത്തിലാണ് പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലെ കോൺഫറൻസ് ഹാളും എംഎൽഎ ഓഫീസിനോട് ചേർന്ന് കിടക്കുന്ന എം എൽ ഏയുടെയും വിശ്രമ മുറിയും ഓഫീസ് പ്രവർത്തനത്തിന് ഡോക്ടർ എൻ ജയരാജ് എംഎൽഎ വിട്ടുനൽകിയത് .
ചങ്ങനാശ്ശേരി മണ്ണ് സംരക്ഷണ ഓഫീസിന് കീഴിൽ മൂന്ന് ഓവർസിയർ യൂണിറ്റുകളാണ് പ്രവർത്തിച്ചു വരുന്നത് ചങ്ങനാശ്ശേരി യൂണിറ്റ്, പള്ളിക്കത്തോട് യൂണിറ്റ്, കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവയാണ് അത്.
ഓഫീസ് സ്റ്റാഫുകളും ഫീൽഡ് സ്റ്റാഫുകളും അടക്കം 22 പേരാണ് നിലവിൽ ജോലി ചെയ്തു വരുന്നത്.മുൻസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും ആയി വലിയൊരു ഭാഗം ഈ ഓഫീസിന് കീഴിൽ ഉണ്ട്.
നിരവധി മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കല്ല് കയ്യാല, പുല്ലു വെച്ചുപിടിപ്പിക്കൽ, ചെറുതോടുകളുടെ സംരക്ഷണം , കിണർ റീചാർജ് , വൃക്ഷത്തൈ വിതരണം എന്നിവയാണ് പ്രധാനമായും ഇപ്പോൾ ചെയ്തു വരുന്നത്
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ മണ്ണ് സംരക്ഷണ ഓഫീസർ അനുലക്ഷ്മി ശങ്കർ, ഓവർസിയർമാരായ നിസാം അബ്ദുൽ റഹ്മാൻ, ദീപേഷ് കെ പി, എന്നിവർപങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.