തൊടുപുഴയിൽ സിനിമ ചിത്രീകരണത്തിനിടയിൽ വാഹനാപകടം

തൊടുപുഴ: ധ്യാൻ ശ്രീനിവാസൻ നായകനായി ചിത്രീകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്‍റെ തൊടുപുഴയിലെ ചിത്രകരണത്തിനിടയിൽ വാഹനാപകടം.

നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി.

ആർക്കും സാരമായ പരിക്കുകളില്ല.ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേർപ്പട, എന്‍റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ.

കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !