പാലക്കാടും കാസർഗോഡും കഞ്ചാവ് കടത്താൻ ശ്രമിച്ചകേസിൽ നാലുപേർ പിടിയിൽ 10 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് : അഗളിയിൽ 8.29 കിലോഗ്രാം കഞ്ചാവുമായി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.

അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ പുളിയപതി ഭാഗത്തു നിന്നാണ് കോട്ടത്തറ സ്വദേശികളായ സെൽവരാജ്, ശിവകുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി കോട്ടത്തറ സ്വദേശി രാജേന്ദ്രൻ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

അഗളി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ  നേതൃത്വത്തിൽ പാലക്കാട്‌ ഐ ബി യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ആർ എസ് സുരേഷ്, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എ എസ് പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ പ്രദീപ്, എ കെ രജീഷ്, WCEO എം ഉമ രാജേശ്വരി, ഡ്രൈവർ  റ്റി എസ് ഷാജിർ എന്നിവർ പങ്കെടുത്തു.

കാസർഗോഡ് കറന്തക്കാട് ദേശത്തു വച്ച്  2.05 കിലോഗ്രാം കഞ്ചാവ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കണ്ണൂർ കടന്നപ്പള്ളി സ്വദേശി ഷമ്മാസ് കെ, കണ്ണൂർ  തിമിരി സ്വദേശി ജിത്തു എന്ന് വിളിക്കുന്ന അബ്രഹാം തോമസ് എന്നിവരാണ് പ്രതികൾ.  സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ശങ്കർ ജി എ യും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

പ്രിവന്റീവ് ഓഫീസർ ജെയിംസ് എബ്രഹാം കുറിയോ, സി. ഇ. ഒ മാരായ സാജൻ എ, പ്രജിത്ത് കെ ആർ, സതീശൻ കെ, നസറുദ്ധീൻ എ കെ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ പി. എ എന്നിവർ. കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ കെ ,സിവിൽ എക്സൈസ് ഓഫീസർ വിനോദ് എക്സൈസ്  ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !