അനധികൃതമായി മണൽ വാരൽ നടത്തിയ വള്ളം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.

കൊച്ചി: ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വള്ളം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.

അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരുന്നത് ഡി വൈ എഫ് ഐ പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒയെ അറിയിച്ചിരുന്നു. എന്നാൽ മണൽ വാരുന്നത് തടയാനോ, കുറ്റക്കാരെ പിടിക്കാനോ സ്ഥലത്തേക്ക് പൊലീസ് എത്തിയില്ലന്ന് നേതാക്കൾ പറഞ്ഞു.

ഇതോടെ മണൽ വാരൽ തടയാൻ  ഡിവൈഎഫ്ഐ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പുഴയിലിറങ്ങിയ പ്രവർത്തകർ മണൽ വാരിക്കൊണ്ടിരുന്ന വഞ്ചി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ട് മണൽ വാരിക്കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുഴയിൽ ചാടി. ഇവർ നീന്തി രക്ഷപ്പെട്ടു.

ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മണലടക്കം വഞ്ചി പിടിച്ചെടുത്തിട്ടും മൂന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മണൽ വഞ്ചി പൊലീസിന് കൈമാറി.

മണൽ മാഫിയക്ക് കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന്  ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എംഎസ് അജിത് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !