കോട്ടയം :ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിലെ അരീക്കര കപ്പടകുന്നേൽ അംഗൻവാടി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ചായം പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടി ആയി ഉയർത്തിയതതിന്റെ ഉദ്‌ഘാടനം,
പുതിയ കുട്ടികൾക്ക് സ്വീകരണം,നവവൈദികനും ഈ അംഗൻവാടിയിലെ പൂർവ വിദ്യാർത്ഥിയുമായ ഫാ ജെയ്സ് സണ്ണി നീലാനിരപ്പേൽ ന് അനുമോദനം,എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം
എന്നിവ അഡ്വ മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.എലിയമ്മ കുരുവിള അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം എന്നിവർ മുഘ്യതിഥികൾ ആയി പങ്കെടുത്തു.വനിതാ ശിശുവികസന ഓഫീസർ ഡോ ടിൻസി രാമകൃഷ്ണൻ,
പി ടി എ പ്രസിഡന്റ് കുര്യൻ നെല്ലാമറ്റത്തിൽ,അംഗൻവാടി ടീച്ചർ മിനി സതീഷ് , എന്നിവർ നേതൃത്വം നൽകി.ഫാ ജെയ്സ് സണ്ണി നീലാനിരപ്പേൽ അനുമോദനം ഏറ്റുവാങ്ങി സംസാരിച്ചു.ആരോഗ്യ പ്രവർത്തകരായ സി മിനിമോൾ ഡി,ശ്രീകാന്ത്,പരിസരവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചായം പദ്ധതിയിൽ അനുവദിച്ച രണ്ട് ലക്ഷം രൂപയും, ഗ്രാമപഞ്ചായത് വകയിരുത്തിയ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് അംഗനവാടിയെ സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടി ആയി ഉയർത്തിയത്.
കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗധികവികാസം ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
അംഗൻവാടികളെ ശിശുസൗഹൃദ ശിശു പോഷണ കേന്ദ്രങ്ങൾ ആയി ഉയർത്തുന്നതിനായി ചിത്രങ്ങൾ, ശില്പങ്ങൾ, കളിപ്പാട്ടങ്ങൾ,
, കുട്ടികൾക്ക് എഴുതാനും വായിക്കാനുമുള്ള സൗകര്യങ്ങൾ, എന്നിവക്കൊപ്പം പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് അംഗൻവാടി നവീകരണവും സാധ്യമാക്കി.
അങ്കണവാടിയിൽ സ്മാർട്ട് ടി വി, അംഗൻവാടിയിൽ പ്രവർത്തിക്കുന്ന കൗമാര കുട്ടികളുടെ ക്ലബ്, സൗജന്യ വൈഫൈ, ചിൽഡ്രൻസ് പാർക്ക്, ബേബി ഫ്രണ്ട്‌ലി ടോയ്ലറ്റ്, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ആണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.