മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: നാല് വയസുകാരിയെ കൊലപ്പെടുത്താൻ അച്ഛൻ ദിവസങ്ങൾക്ക് മുൻപ് തന്നെ തീരുമാനം എടുത്തിരുന്നു എന്ന് പോലീസ് . മകളെ കൊലപ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വനിതാ കോണ്‍സ്റ്റബിളുമായുള്ള വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു.

ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്തതെന്നുമാണ് വ്യക്തമാകുന്നത്. കുറച്ച് നാളുകളായി ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ഒടുവിൽ ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലായിരുന്ന അമ്മ സുനന്ദ ഓടി എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ് തല വേർപെട്ട നിലയിൽ കിടക്കുന്ന പേരമകളെയാണ് കണ്ടത്.

ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും വെട്ടി. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.അതേസമയം കസ്റ്റഡിലുള്ള ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ആത്മഹത്യാശ്രമം നടത്തിയത്.

പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവ് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !