വ്യാജപീഡന പരാതിയെന്ന് ഗുസ്തി താരത്തിന്റെ പിതാവ്

ഡൽഹിബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് ഗുസ്തി താരത്തിന്റെ പിതാവ്. മാധ്യമങ്ങളോടാണ് ഇയാൾ നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ തോന്നിയ വൈരാഗ്യമാണ് നിലവിലെ പരാതിക്ക് കാരണം തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പിതാവ് പറയുന്നു.

2022 ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കാതെ വന്നതോടെയാണ് ബ്രിജ് ഭൂഷണിനോട് വിരോധമായത്. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്നും ഇവർ സംശയിച്ചു.

ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും പിതാവ് വെളിപ്പെടുത്തി. മൊഴി മാറ്റിയെന്ന് പരാതിക്കാരിയായ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു.

വിഷയം കോടതിയിൽ എത്തുന്നതിന് മുൻപ് തെറ്റ് തിരുത്തണമെന്നും പിതാവ് പറയുന്നു. ബ്രിജ് ഭൂഷണിനെതിരായ പോക്സോ കേസ് ഇതോടെ ദുർബലമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !