ആലപ്പുഴ : മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പത്ത്ക്ഷം രൂപ തട്ടിഎടുത്ത സ്ത്രീ പിടിയിൽ.
താമരക്കുളം വില്ലേജിൽ ചാരുംമൂട് താമസിക്കുന്ന നൈനാർ മൻസിലിൽ 80 വയസ്സുള്ള അബ്ദുൽ റഹ്മാൻ എന്ന സീനിയർ സിറ്റിസന്റെ കാർഡാണ് മോഷണം പോയത്.
കാര്‍ഡില്‍ നിന്ന് 10 ലക്ഷം രൂപ യുവതി തട്ടിയെടുത്തു. അബ്ദുൽ റഹ്മാന്റെ തന്നെ കുടുംബ വീട്ടിൽ വാടകക്ക് താമസിച്ചു വരുന്ന രമ്യ ഭവനത്തിൽ 38 വയസ്സുള്ള രമ്യയാണ് എടിഎം കാർഡ് മോഷ്ടിച്ച് പത്ത് ലക്ഷം രൂപയോളം മോഷ്ടിച്ചത്.
നൂറനാട് പൊലീസിൽ പരാതി നൽകുകയും മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് ബാങ്കിൽ നിന്നും സ്റ്റേറ്റ് മെൻറ് എടുക്കുകയും ഓരോ തീയതിയും സമയത്തും പണം പിൻവലിച്ച എടിഎമ്മുകളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിക്കുകയും ചെയ്തു.
എടിഎം ലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രമ്യ എന്ന സ്ത്രീയാണ് ഈ പണമെല്ലാം പിൻവലിക്കുന്നതെന്ന് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് രമ്യയെ ചോദ്യം ചെയ്യുകയും ആദ്യം കുറ്റം സമ്മതിക്കാതിരിക്കുകയും തുടർന്ന് ബാങ്ക് സ്റ്റേറ്റ്മെൻറ്, സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.