തിരു.: കെഎസ്‌ആർടിസിയിൽ വിദ്യാർത്ഥി കൺസഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനാകും. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്‌താൽ കൺസഷൻ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും.
ഡിപ്പോയിൽ എത്തി കൺസെഷൻ കാർഡ് കൈപ്പറ്റാം. അപേക്ഷയുടെ സ്‌റ്റാറ്റസ് അപേക്ഷകർക്ക് വെബ്‌സൈറ്റിൽ നിന്ന് അറിയാനുമാകും. കെഎസ്‌ആർടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയത്.
അതേസമയം, ജൂൺ മുതൽ വിദ്യാർത്ഥി കൺസഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിർബന്ധമാക്കി. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രാ ഇളവില്ല.
സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പെഷ്യലി ഏബിൾഡായ വിദ്യാർത്ഥികൾ എന്നിവർക്ക് നിലവിലെ രീതി തുടരും.
സർക്കാർ, അർദ്ധസർക്കാർ കോളേജുകൾ, സർക്കാർ, അർദ്ധസർക്കാർ പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആദായനികുതി നൽകുന്നവരാണെങ്കിൽ കൺസഷനുണ്ടാകില്ല. സ്വാശ്രയ കോളേജ്, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്കായി നിലവിലെ കൺസഷൻ രീതി തുടരും. സ്വാശ്രയ കോളേജ്, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്നൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർത്ഥിയും 35 ശതമാനം തുക മാനേജ്മെന്റും നൽകണം. യാത്രാ നിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.