കൊച്ചി:അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഹര്ജിക്കാരന് ജോസഫ് സ്കറിയ പ്രതികരിച്ചു.കോടതി വിധിയില്‍ സന്തോഷമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ പ്രതികരണം. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി പ്രിയ പറഞ്ഞു.
ഇന്റര്‍വ്യൂവിന് തലേദിവസം തനിക്ക് നേരെ ഭീഷണിയുണ്ടായി. സഹ ഉദ്യോഗാര്‍ത്ഥി ആദ്യം സമീപിച്ചത് മാധ്യമങ്ങളെയാണ്, താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയാണുണ്ടായതെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പ്രിയാ വര്‍ഗീസ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട്
റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ നവംബര്‍ 16 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.