ബെംഗളൂരു: കർണ്ണാടകയിൽ ക്രിസ്‌ത്യൻ പള്ളി അടിച്ചുതകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. ബെംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്.
ബാനസവാടിയിൽ താമസിക്കുന്ന ടോം മാത്യു (29) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 4.30നാണ് പള്ളിയുടെ മുൻവാതിൽ ചുറ്റിക കൊണ്ട് തകർത്ത് ഇയാൾ അകത്ത് കടന്നത്. പിന്നാലെ അകത്തുണ്ടായിരുന്ന ബലിപീഠവും ഉപകരണങ്ങളും നശിപ്പിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നും ചോദ്യം ചെയ്തപ്പോൾ പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചതെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ ഇയാൾ കുടുംബ പ്രശ്നങ്ങൾ മൂലം മാനസികമായി തകർന്നിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
നാലുവർഷം മുൻപ് മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. ഇതാണ് അദ്ദേഹത്തെ മാനസികമായി ബാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ കഴിഞ്ഞ രണ്ടുവർഷമായി മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
അമ്മ പതിവായി പോകാറുള്ള പള്ളിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. അടുത്തിടെ മാതാവ് പള്ളിയിൽ പോകുമ്പോഴെല്ലാം താൻ ദൈവമാണെന്ന് മാത്യു പറയുമായിരുന്നു. ഇയാളുടെ കുടുംബം കേരളത്തിൽ നിന്നാണെങ്കിലും കഴിഞ്ഞ 30വർഷമായി ബെംഗളൂരുവിലാണ് താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.