കേന്ദ്ര പദ്ധതികൾ നടപ്പാക്കി ഇടുക്കിയിലെ കർഷകരെ രക്ഷിക്കണം -കുമ്മനം രാജശേഖരൻ.

ഇടുക്കി :കേന്ദ്ര പദ്ധതികൾ നടപ്പാക്കി ഇടുക്കിയിലെ കർഷകരെ രക്ഷിക്കണം -കുമ്മനം രാജശേഖരൻ.

കർഷകർക്കും, തൊഴിലാളികൾക്കും, പട്ടികജാതി പട്ടികവർഗക്കാർക്കും, ന്യൂനപക്ഷങ്ങൾക്കും, സാധാരണ ജനങ്ങൾക്കും ഏറെ ഗുണം ചെയ്യുന്ന നിരവധി ജനക്ഷേ പദ്ധതികൾ കേന്ദ്രം നടപ്പാക്കുമ്പോൾ, അവ കേരളത്തിൽ മാത്രം നടപ്പാക്കുവാൻ തയ്യാറാകാത്തത് തികഞ്ഞ ജനവഞ്ചനയാണെന്ന് മിസ്സോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

തമിഴ്നാടും, ബംഗാളും അടക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര പദ്ധതികൾ നടപ്പാക്കി ജനക്ഷേമം ഉറപ്പിക്കാൻ മൽസരിക്കുമ്പോൾ, കേരളം മാത്രം നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്.

ഇടുക്കിയിലെ കാർഷിക മേഘലയുടെ ഉന്നമനത്തിനുതകുന്ന നിരവധി പദ്ധതികൾ കേന്ദ്രം നടപ്പാക്കുമ്പോൾ ഒരു പദ്ധതി പോലും സംസ്ഥാനം നടപ്പാക്കുവാൻ തയ്യാറാകാത്തതാണ് ഇടുക്കി ജില്ലയിലെ കാർഷിക മേഘലയുടെ തകർച്ചക്ക് കാരണം. ഇടുക്കിപാർലമെൻ്റ് മണ്ഡലം തല പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന

ബിജെപി തൊടുപുഴ നിയോജക മണ്ഡലം ഭാരവാഹി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ സമിതിയംഗം കൂടിയായ കുമ്മനം രാജശേഖരൻ.

മോദി സർക്കാരിൻ്റെ ഒൻപതാം വാർഷികം പ്രമാണിച്ച് ഈ മാസം 20 മുതൽ നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിലൂടെ എല്ലാ ജനങ്ങളിലേക്കും കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികൾ എത്തിക്കുവാനും, അവരെ അതിൻ്റെ ഗുണഭോക്താക്കളാക്കുവാനും വേണ്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാനുമായിട്ടാണ് ഭാരവാഹി യോഗം നടത്തിയത്.

ബിജെപി ജില്ലാ പ്രസി.കെ.എസ് അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി മേഖലാ പ്രസി. എൻ. ഹരി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജന.സെക്ര.രതീഷ് വരകുമല, സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടൻ എന്നിവർ മാർഗനിർദേശം നൽകി. തൊടുപുഴ മണ്ഡലം പ്രസി.ശ്രീകാന്ത് കാഞ്ഞിരമറ്റം സ്വാഗതവും, വണ്ണപ്പുറം മണ്ഡലം ജന. സെക്ര.എൻ.കെഅബു നന്ദിയും രേഖപ്പെടുത്തി.

എം.എൻ ജയച്ചന്ദ്രൻ, അഡ്വ.ശ്രീവിദ്യ രാജേഷ്, അഡ്വ.അമ്പിളി അനിൽ, വിഷ്ണു പുതിയേടത്ത്, പി.വി.സൗമ്യ, ബി.വിജയകുമാർ കെ.പി.രാജേന്ദ്രൻ, സി.സി. കൃഷ്ണൻ, പ്രബീഷ്, കൃഷ്ണകുമാർ, സനൽ പുരുഷോത്തമൻ, സിജിമോൻ, ജിതേഷ്, ശ്രീലക്ഷ്മി സുധീപ് എന്നിവർ സംസാരിച്ചു.

പാർലമെൻ്റ് മണ്ഡലം തല യാത്രയുടെ ഭാഗമായി കരിങ്കുന്നത്ത് കോളനി സന്ദർശനവും, പ്രമുഖ വ്യക്തികളെ സന്ദർശിക്കലും, കേന്ദ്രഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റ് സന്ദർശനവും, കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെ വണ്ണപ്പുറത്തെ സംഗമത്തിലും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !