ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി നേതൃത്വം നല്കി.
സക്കറിയ ബസാര്‍, വഴിച്ചേരി മാര്‍ക്കറ്റ്, കോണ്‍വെന്റ് സ്ക്വയര്‍ എന്നിവിടങ്ങളിലെ 14 ചില്ലറ- മൊത്ത- പലചരക്ക് സ്ഥാപനങ്ങളിലും ഒമ്പത് പച്ചക്കറി കടകള്‍, ഹോട്ടല്‍, ബേക്കറി, ഫ്രൂട്ട്സ് സ്റ്റാള്‍, രണ്ട് മത്സ്യ മാര്‍ക്കറ്റുകള്‍, ഒരു ചിക്കന്‍ സ്റ്റാള്‍, ഒരു ബീഫ് സ്റ്റാള്‍ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും എഫ്.എസ്.എസ്.എ. ലൈസന്‍സ് പുതുക്കാത്തതിനും അളവ് തൂക്ക മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കും. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ലീഗല്‍ മെട്രോളജി അസിറ്റന്റ് കണ്ട്രോളര് കെ.ജി. സുരേഷ് കുമാര്‍, ഇന്‍സ്പെക്ടര്‍ അസിറ്റന്റ് ബിജേഷ് കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ചിത്ര മേരി തോമസ്, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സുരേഷ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. ബിജില കുമാരി, സിനിജ, ആര്. അമ്പിളി എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.