യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

കോട്ടയം :പാലായിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ഓണം തുരുത്ത് ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്ക്കൽ (22),  നീണ്ടൂർ ഓണംതുരുത്ത് ഭാഗത്ത് തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (22), അതിരമ്പുഴ കറുകച്ചേരിൽ വീട്ടിൽ അനന്തകൃഷ്ണൻ  (22) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്നലെ സംഘം ചേർന്ന്   വൈകിട്ട്  പാലാ ഓലീവ് ബാറിന് മുന്‍വശം വച്ച്  പാലാ സ്വദേശികളായ യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവരെ ചെടിച്ചട്ടി കൊണ്ടും കമ്പിവടി കൊണ്ടും ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു.

അലക്സ് പാസ്കലിന് ഗാന്ധിനഗർ, ഏറ്റുമാനൂർ, പീരുമേട്, കുറവിലങ്ങാട്,  മേലുകാവ്,  ചേർപ്പ്  എന്നീ സ്റ്റേഷനുകളിലും,  നിക്കോളാസിന് ഏറ്റുമാനൂർ, മേലുകാവ്, ചേർപ്പ് എന്നീ സ്റ്റേഷനുകളിലും അനന്തകൃഷ്ണന് ഏറ്റുമാനൂർ സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ ബിനു വി.എൽ,എ.എസ്.ഐ ബിജു കെ. തോമസ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !