കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സന്ദർശകർ ഏറെ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി.
പ്രതികൂല കാലാവസ്ഥയിൽ അരുവിയിൽ അപ്രതീക്ഷിതമായി ഏത് സമയത്തും ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ അരുവിയിലും സമീപത്തും സന്ദർശകർ ഇറങ്ങരുത്.ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വലിയ ആഴമേറിയതും തണുപ്പേറിയതുമായ അരുവി കയത്തിൽ ഇറങ്ങുന്നതും പാറക്കൂട്ടങ്ങളിൽ കയറിയിരിക്കുന്നതും അപകടകരമാണ്.
ത്രിതല പഞ്ചായത്തുകളുടെയും ടൂറിസം ഡിപ്പാർട്ട്മെന്റിനെയും സഹകരണത്തോടെ മാര്‍മലയിൽ അടിസ്ഥാന വികസന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഉടൻ തന്നെ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.