ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്.
ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായയും നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് എന്ന് ആരോഗ്യ വിദഗ്ധർ.
അറിയാം ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍
1) ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ശരീരത്തം ഒന്ന് തണുപ്പിക്കാന്‍ സഹായിക്കും.
2) ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.
3) ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍ പതിവായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
4) ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
5) സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ആണ് ഇവ.
6) ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാന്‍ സഹായിക്കും.
7) ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
8) ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ അത്തരത്തിലും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
9) രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.