കോട്ടയം : കേരളത്തിലെ വിദ്യാർത്ഥി -യുവജന സമൂഹത്തെ ഒന്നടങ്കം വഞ്ചിക്കുന്ന എസ്എഫ്ഐ നിലപാട് അവസാനിപ്പിക്കണമെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എസ്.അരവിന്ദ്.
വ്യാജരേഖ കേസിൽ പ്രതിയായ വിദ്യ എന്ന എസ്എഫ്ഐ പ്രവർത്തക കഴിഞ്ഞ 12 ദിവസങ്ങളായി ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനോ വേണ്ട നിയമനടപടികൾ സ്വീകരിക്കാനോ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.ഭരണത്തിന്റെ തണലിൽ എന്തും ചെയ്യാം എന്ന വ്യാമോഹത്തോടെയാണ് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.ക്ലാസ്സിൽ കയറാതെയും പരീക്ഷ എഴുതാതെയും വിജയിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ മറ്റ് സെമെസ്റ്ററുകളുടെ ഫലങ്ങളും ദുരുഹത ഉയർത്തുന്നതാണ്.
കഴിഞ്ഞദിവസം ആലപ്പുഴയിൽ ബികോം തോറ്റ എസ്എഫ്ഐ നേതാവിനെ കോളേജ് മാനേജ്മെന്റിന്റെ ഒത്താശയോടെ എംകോം അഡ്മിഷൻ ലഭിച്ചതായി ഉള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്.ഇത്രയും ദിവസങ്ങളായിട്ടും മേൽപ്പറഞ്ഞ വിഷയങ്ങളിൽ യാതൊരുവിധ നിയമനടപടിയും ഉണ്ടായിട്ടില്ല എന്നത് ഇവിടുത്തെ പോലീസ് ഇവരെ സംരക്ഷിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്.
ഈ പറഞ്ഞ വിഷയങ്ങളിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ നിയമനടപടി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ എബിവിപിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.