തൊടുപുഴ :പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ദേശീയ നേതാക്കൾ മാർഗനിർദേശം നൽകുന്ന ഭോപ്പാലിൽ വെച്ച് നടക്കുന്ന രണ്ടുദിവസത്തെ ശിബിരത്തിലും,
തുടർന്ന് ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയിൽ ബൂത്ത് ശാക്തീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിനുവേണ്ടിഇടുക്കി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്നലെ യാത്ര തിരിച്ച നേതാക്കളെ ബിജെപിജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ഇടുക്കി ജില്ലാ അദ്ധ്യക്ഷൻ കെ.എസ് അജിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.
എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടും മുൻപ് എറണാകുളം ജില്ലാ ജന.സെക്രട്ടറി ബസിത് കുമാറിൻ്റെ നേതൃത്വത്തിലും അംഗങ്ങളെ ഷാളണിയിച്ച് യാത്രയാക്കി. പതിനഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ശിബിരത്തിൽ കേരളത്തിൽ നിന്ന് നിരവധി നേതാക്കൾ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.