ആലപ്പുഴയിൽ ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ആലപ്പുഴയിൽ ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മണ്ണഞ്ചേരി: ഗുഡ്സ് വാഹനവും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ദാറുൽ ഹുദാക്ക് സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടൻ കുഞ്ഞുമോൻ) മകൻ സബീർ സലീമാണ് (27) മരിച്ചത്.

ശനിയാഴ്ച രാവിലെ ആറരയോടെ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം നടന്നത്. സബീർ സലീം ഓടിച്ചിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ടോറസ് ചെത്തി ഹാർബറിലേക്ക് കല്ലുമായി പോകുകയായിരുന്നു. 

ടി.കെ ഏജൻസീസ് ജീവനക്കാരാനായ സബീർ കോഴികളെ കടയിൽ കൊടുത്തതിന് ശേഷം മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി നന്ദു ഉൾപ്പെടെ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുഷ്‌റ ബീവി ആണ് ഷബീറിന്റെ മാതാവ്. ഭാര്യ: ഷാഹിദ. മകൻ: ഐദിൻ സഫ്രാൻ (ഒന്നര വയസ്).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !