ബിജെപി പഞ്ചായത്ത് അംഗം വിജയിച്ച വാർഡിൽ വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തടസം നിൽക്കുന്നതായി നേതാക്കളുടെ ആരോപണം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ബി.ജെ.പി.അംഗം സുമിത ഷിജിമോനും പ്രസിഡൻ്റ് ഹാരിസും തമ്മിൽ പഞ്ചായത്ത് ഓഫീസിൽ വാക്കേറ്റം.

വാർഡിലെ വികസന കാര്യത്തിൽ ബിജെപി മെമ്പറെ സംഘപരിവാർ പ്രവർത്തകർ ഫെയ്സ് ബുക്കിൽ പുകഴ്ത്തുകയും മറ്റ് മെമ്പർമാരെ ആക്ഷേപിക്കുകയും ചെയ്തിരുന്നു

ഇതിന് പിന്നിൽ ബിജെപി മെമ്പർ ശ്രീമതി സുമിതയാണ് എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഹാരിസ് ആരോപിക്കുന്നതായും ബിജെപി മെമ്പറുടെ വാർഡിലെ വികസന പ്രവർത്തനങ്ങൾ പ്രസിഡന്റ്‌ തടഞ്ഞു വെച്ചിരിക്കുന്നതായും ഗ്രാമവാസികളും ബിജെപി നേതൃത്വവും പറയുന്നു. 

സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്.

ബിജെപി ജനപ്രതിനിധിയുടെ വാർഡിൽ പ്രസിഡന്റും സംഘവും വികസന കാര്യങ്ങൾക്ക് യാതൊരു ഫണ്ടും അനുവദിക്കുന്നില്ലന്നും വാർഡിലെ വികസന കാര്യങ്ങൾക്ക് പഞ്ചായത്ത് സമിതി നിസ്സഹകരിക്കുകയും പ്രസിഡന്റ്‌  ധിക്കാരപരവും, ജനാധിപത്യവിരുദ്ധവുമായ ഇടപെടൽ നടത്തുന്നതായും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

തുടർന്നും ബിജെപി ജനപ്രതിനിധി ജയിച്ച വാർഡിൽ നിസ്സഹകരണം പുലർത്തുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !