കോതമംഗലം : ആദിവാസി വകുപ്പും മന്ത്രിയും കുട്ടംപുഴയിലെ ആദിവാസികൾക്ക് ആശ്രയമാകുന്നില്ല എന്ന് ആദിവാസി ജനവിഭാഗങ്ങൾ. തോരാ ദുരിതം പേറി പന്തപ്ര ട്രൈബൽ കോളനിയിലെ ആദിവാസി ജനവിഭാഗങ്ങൾ.
കുട്ടമ്പുഴ - ഉരുളൻതണ്ണി പുഴയ്ക്ക് കുറകെ പന്തപ്ര ട്രൈബൽ കോളനിയിലെ ആദിവാസി ജനവിഭാഗങ്ങൾ കാട്ടുകമ്പുകൾ ഉപയോഗിച്ച് താൽക്കാലിക പാലം പണി നടത്തുന്നു.
വാരിയം ട്രൈബൽ മേഖലയിൽ നിന്നും വന്യമൃഗങ്ങളുടെ ശല്ല്യത്തെ തുടർന്ന് 2010-ൽ പാലായനം ചെയ്യേണ്ടി വന്ന 67 ട്രൈബൽ കുടുംബങ്ങളാണ് കുട്ടമ്പുഴ - ഉരുളൻ തണ്ണി പന്തപ്ര ട്രൈബൽ കോളനിയിൽ താമസിച്ചു വരുന്നത്. 07/12/2015-ാം തിയതിയിലെ ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനപ്രകാരമാണ് ടി ആദിവാസി വിഭാഗങ്ങൾക്ക് പന്തപ്രതേക്ക് തോട്ടത്തിൽ ഭൂമി അനുവദിച്ചത്. തുടർന്ന് വന്ന സർക്കാരുകൾ വൻ പദ്ധതികൾ പ്രഖ്യാപിച്ചു എങ്കിലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
ഇപ്പോൾ വാരിയം മേഖലയിൽ അവശേഷിരുന്ന ആദിവാസികളും ഉറിയംപ്പെട്ടിയിൽ നിന്നുള്ള ആദിവാസികൾ ഉപ്പെടെ 40 ഓളം ട്രൈബൽ കുടുംബങ്ങൾ വന്യമൃഗ ശല്ല്യങ്ങൾ സഹിക്കാതെ ഇവർ എല്ലാം ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് കുടിൽ കെട്ടി കഴിയുകയാണ്. 2 വർഷം മുൻപ് അറയ്ക്കാപ്പ് ട്രൈബൽ കോളനിയിൽ നിന്നും പാലായനം ചെയ്ത 15 ട്രൈബൽ കുടുംബങ്ങൾ ഇപ്പോൾ ഇടമലയാർ KSEB യുടെ താൽക്കാലിക ക്വാർട്ടേഴ്സിൽ താമസിച്ചു വരുകയാണ്. ഈ 15 ട്രൈബൽ കുടുംബങ്ങളും ഏതാനും ദിവസങ്ങൾക്കകം പന്തപ്രയിൽ കുടിൽ കെട്ടി താമസിക്കുവാൻ വരുമെന്ന് അറിയുന്നു.
കുട്ടമ്പുഴ മേഖലയിലെ ട്രൈബൽ ജന വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുവാൻ ജനപ്രതിനിധി കാളായ MP . MLA മാർക്കും ട്രൈബൽ വകുപ്പ് മന്ത്രിയ്ക്കും ട്രൈബൽ വകുപ്പ് ഉദ്ദ്യോഗസ്ഥർക്കും കഴിയുന്നില്ല.
പന്തപ്രയിൽ താമസക്കാരായ ആദിവാസി ജനവിഭാഗങ്ങൾ ഉരുളൻ തണ്ണി പുഴ കടന്നാൽ മാത്രമേ ബസ് കയറുവാനും റേഷൻ കടകളിൽ ഉൾപ്പെടെ പോകുവാൻ കഴിയുകയുള്ളു ഇവർക്ക് ബസിൽ നിന്നും ഇറങ്ങിയിട്ട് സ്വന്തം ഭവനത്തിൽ (കുടിലിൽ ) എത്തിചേരണമെന്നിൽ 4 KM. ദൂരം ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. ഉരുളൻതണ്ണി ഷാപ്പിന് സമീപം ഒരു പാലം നിർമ്മിച്ച് കൊടുത്താൽ പ്രശ്നങ്ങൾ തീരുന്നതാണ്. എന്നാൽ അധികാരികൾ ഇതിന് മുതിരുന്നില്ല. മഴ കാലത്ത് പന്തപ്ര ട്രൈബൽ കോളനിയിലെ പടിഞ്ഞാറെ ഭാഗത്തുള്ളവർക്കും കോളനിയിലെ സ്ക്കൂൾ കുട്ടികൾക്കും ഇവിടെ കെട്ടിയുണ്ടാക്കുന്ന താൽക്കാലിക പാലത്തിലൂടെ വേണം സഞ്ചരിക്കുവാൻ.
ആദിവാസി വകുപ്പ് മന്ത്രി, എറണാകുളം ജില്ലാ കളക്ടർ, അല്ലെങ്കില്‍ പ്രദേശിക അധികൃതര്‍, ഇവരുടെ ദുരിത ജീവിതം നേരിൽ കാണുവാൻ എത്തി ചേരുക. എന്തെങ്കിലും ചെയ്തു കൊടുക്കുവാൻ കഴിയുമെങ്കിൽ നടപ്പിലാക്കി കൊടുക്കുക, അല്ലെങ്കില്‍ വീണ്ടും ഒരു മഴക്കാല ദുരിതം പേറി കുറെ മനുഷ്യര്‍ നരകിച്ചു ജീവിതം തള്ളി നീക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.