യുകെ: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും.
ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദീകരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.
26-ാം തീയതി വൈകിട്ട് ഏഴുമണിക്ക് നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.