പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; എഴുപത് വയസുകാരൻ നിമിഷ വ്യത്യാസത്തിൽ രക്ഷപെട്ടു

തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ത്രിശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. 

എഴുപത് വയസുകാരനായ ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 10 മണിക്ക് തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ്  എന്തോ സൗണ്ടും തീയും കണ്ടു  ഫോൺ എടുത്ത് പോക്കറ്റിൽ നിന്ന് പുറത്തിടുകയും  തീ ഇട്ടിരുന്ന ഷർട്ടിലേയ്ക്ക് ആളിപടരുകയും ആയിരുന്നു. ആളിപ്പടർന്നെങ്കലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചു.


ഇപ്പോൾ ഏതു കമ്പനി ഫോൺ എന്നത് അറിവായിട്ടില്ല. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. ബാറ്ററി ഓവർ ഹീറ്റിങ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക്സ് തകരാറുകൾ ആകാം കാരണം. ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു.  ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !