തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ത്രിശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.
എഴുപത് വയസുകാരനായ ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 10 മണിക്ക് തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് എന്തോ സൗണ്ടും തീയും കണ്ടു ഫോൺ എടുത്ത് പോക്കറ്റിൽ നിന്ന് പുറത്തിടുകയും തീ ഇട്ടിരുന്ന ഷർട്ടിലേയ്ക്ക് ആളിപടരുകയും ആയിരുന്നു. ആളിപ്പടർന്നെങ്കലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചു.
ഇപ്പോൾ ഏതു കമ്പനി ഫോൺ എന്നത് അറിവായിട്ടില്ല. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. ബാറ്ററി ഓവർ ഹീറ്റിങ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക്സ് തകരാറുകൾ ആകാം കാരണം. ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു. ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.