പുഷ്പ 1 സിനിമയില്‍ അല്ലു അര്ജുനൊടൊപ്പം കട്ടക്ക് ഇടിച്ച് നിന്ന ഇമേജ്. ഫഹദ് ഫാസിൽ പ്രതിനായകനായി വീണ്ടും അരങ്ങു തകർക്കാൻ പുഷ്പ 2 സ്ക്രീനിലെത്തും. മികച്ച പുഷ്പ 1 ൽ മികച്ച പ്രകടനമാണ് മലയാളത്തിന്റെ യുവ നടൻ ഫഹദ് കാഴ്ചവെച്ചത്. ഫഹദിന്റെ തെലുഗു അരങ്ങേറ്റ ചിത്രമായിരുന്നു പുഷ്പ.
രക്തചന്ദന കള്ളക്കടത്തുകാരൻ പുഷ്പ രാജിന്റെ കഥപറയുന്ന ചിത്രം സുകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. മലയാളി താരം ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ അല്ലു അര്‍ജുന്റെ വില്ലന്‍. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.
അടിയും ഇടിയും നൃത്തവുമായി എല്ലാവർക്കും ആവേശ നിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തെ അങ്ങിനെ ആരും പെട്ടെന്ന് മറക്കില്ല. വീണ്ടും കാണാം സാധിക്കുന്ന ഒരു നല്ല അല്ലു അർജുൻ ചിത്രം. പുഷ്പയിലെ ഫഹദിന്റെ ഭന്‍വാര്‍ സിംഗ് ശെഖാവത്ത് എന്ന പോലീസ് കഥാപാത്രം മലയാളി പ്രേക്ഷകരെയും ഒരുപോലെ ഹരം കൊള്ളിച്ചു. സിനിമയില്‍ അല്ലു അര്ജുനൊടൊപ്പം കട്ടക്ക് ഇടിച്ച് നില്ക്കുന്ന പ്രതിനായകനായി മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ പുഷ്പ രണ്ടാം ഭാഗത്തിലെ സുപ്രധാനമായ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഫഹദ് ഫാസിലിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന വിവരമാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടത്. ആദ്യ ഭാഗത്തില്‍ വില്ലന്‍ നേരിട്ട അപമാനത്തിന് ഇത്തവണ പ്രതികാരത്തോടെയാണ് മടക്കം എന്നാണ് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തുവന്ന വേർ ഈസ് പുഷ്പ ? എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തി.ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഒപ്പം മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ പുഷ്പ 2 സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പയുടെ ആദ്യഭാഗം നേടിയിരുന്നു. പുഷ്പ- ദി റൂള്‍' പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്ന് നേരത്തേ അല്ലു അര്ജുന് അറിയിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.