SMCA രജത ജൂബിലി സ്മാരക കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി മാനന്തവാടി രൂപതയിലെ വഴിക്കടവ് മരുത സെന്റ് മേരിസ് ഇടവകയിൽ പ്ലാമൂട്ടിൽ ദൃശ്യാ രതീഷിന് വേണ്ടി നിർമ്മിച്ച അഞ്ചാം ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർമ്മാണ ഏജൻസിയായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ റവ. ഫാ. പൗലോസ് കൂട്ടാല നിർവഹിച്ചു.
ഭവനത്തിന്റെ താക്കോൽദാന കർമ്മം SMCA പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്ത അബ്ബാസ്യ ഏരിയ സെക്രട്ടറി ദേവിഡ് ആന്റണി ചിറയത്ത്, എസ്.എം.സി.എ മുൻ പ്രസിഡണ്ടും എസ്എംസിഎകെ ആർഎഫ് ജോയിന്റ് സെക്രട്ടറിയുമായ ഡേവിസ് കൊളാട്ടുകൂടി, എസ്എംസിഎ മുൻ സെൻട്രൽ ട്രഷറർ വിൽസൺ ദേവസി വടക്കേടത്ത് എന്നിവർ ചേർന്ന നിർവഹിച്ചു.
രജത ജൂബിലി ഭവന പദ്ധതിയിലെ ആറാം ഭവനത്തിന്റെ ( രണ്ടാംഘട്ടത്തിലെ ഒന്നാം ഭവനത്തിന്റെ) ശിലാസ്ഥാപനം മാനന്തവാടി രൂപത അമരികുന്ന് സെന്റ് ജൂഡ് ഇടവകയിൽ ഇന്നു നടന്നു .
ഈ മഹനീയ ദൗത്യത്തിൽ ഉദാരമായി സംഭാവനകൾ നൽകി പങ്കുചേർന്ന എല്ലാ എസ്എംസിഎ കുടുംബാംഗങ്ങളെയും നന്ദിയും അർപ്പിക്കുന്നുവെന്നും ജനറൽ സെക്രട്ടറി അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.