തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) ഐ.ഇ.എൽ.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
നോർക്ക റൂട്ട്സിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ (NIFL) ഐ.ഇ.എൽ.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെയും ഓഫ് ലൈൻ ബാച്ച് ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ബാച്ചിലേക്ക് മുൻകാല IELTS പരീക്ഷയിൽ ഓവറോൾ സ്കോർ 6.5 നേടിയ നഴ്സിംഗ് ബിരുദധാരികൾക്കാണ് പ്രവേശനം. എസ് സി /എസ് ടി , ബി.പി,എൽ വിഭാഗങ്ങൾക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും. 75 ശതമാനം സർക്കാർ സബ്സിഡിയാണ്. ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കുന്നവർ 25 ശതമാനം ഫീസ് അടയ്ക്കേണ്ടതാണ്.
അഡ്മിഷൻ നേടാൻ താല്പര്യമുള്ളവർ www.nifl.norkaroots.orgഎന്ന വെബ്സൈറ്റ്ൽ May 10ന് മുമ്പായി രജിസ്റ്റർ ചെയ്യുക . കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.