ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) അന്തരിച്ചു. ഒരു പക്കവാദ്യം എന്നതിനപ്പുറം വാദനത്തിന്റെ അനുപമ തലങ്ങളിലൂടെ മൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
എം എസ്. സുബ്ബലക്ഷ്മി, ഡി കെ. പട്ടമ്മാൾ, എം എൽ. വസന്തകുമാരി, മധുര സോമു, ടി എം. ത്യാഗരാജൻ, ഡി കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി കർണാടക സംഗീതത്തിലെ നിരവധി പ്രമുഖർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വായന മണിക്ക് പ്രചോദനമായി. ടി ആര്‍ ഹരിഹര ശര്‍മ്മ, കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കായി മൃദംഗം വായിച്ചു തുടങ്ങുകയായിരുന്നു. നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഡോ രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നും ദേശിയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടിക്ക് മണിക്ക് പ്രായം പതിനെട്ട് വയസ് മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1999ല്‍ ലഭിച്ചു.
തനിയാവർത്തനം കച്ചേരിയും താള സംഗീത നൃത്ത സമന്വയവും അടക്കമുള്ള പരീക്ഷണങ്ങൾ നടത്തി. കാരൈക്കുടി മണി ബാണി എന്നറിയപ്പെടുന്ന ശൈലി രൂപപ്പെടുത്തി. ലയമണി ലയം എന്ന സംഗീത പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.