കുവൈറ്റ്: തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള ഇമിഗ്രൻസിനെ പോലീസിന്റെ കണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസ്‍ക്യൂ പൊലീസ് എന്നിവയുടെ സഹകരണത്തോടെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ഹവല്ലി, ഖൈത്താന്‍, മഹ്‍ബുല, ഖുറൈന്‍ മാര്‍ക്കറ്റ്, ജഹ്റ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത പരിശോധന നടത്തി.
അപ്രതീക്ഷിത പരിശോധനകളില്‍ നൂറു കണക്കിന് പ്രവാസികള്‍ അറസ്റ്റിലായി.രാജ്യവ്യാപകമായി സുരക്ഷാ കാമ്പയിനിൽ 285 നിയമ ലംഘകർ അറസ്റ്റിൽ. താമസ നിയമങ്ങള്‍ ലംഘിച്ച 63 പ്രവാസികള്‍ അറസ്റ്റിലായി. കാലാവധി കഴിഞ്ഞ താമസ രേഖകളുമായി 40 പ്രവാസികളും അധികൃതരുടെ പിടിയിലായിട്ടുണ്ട്. 91 പേരെ തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതെ അറസ്റ്റ് ചെയ്‍തു.
സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 23 പേരെ പരിശോധനകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ട് പേരും അറസ്റ്റിലായി. ചെറിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയ 423 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.
പരിശോധനയ്ക്കിടെ നാല് പേര്‍ ലഹരി വസ്‍തുക്കളുമായി ഉദ്യോഗസ്ഥരുടെ പിടിയിലായി. ലഹരി വസ്‍തുക്കളുടെ കള്ളക്കടത്ത് നടത്തുകയായിരുന്ന ഒരാളും മദ്യവുമായി രണ്ട് പേരും മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുകയായിരുന്ന ഒരാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളിലും പരിശോധന നടത്തിയ കാഴ്ചകൾ വിവിധ ഇടങ്ങളിൽ കാണാമായിരുന്നു. അതിനാൽ വിസ തീർന്നവരും പുതുക്കാൻ ഉള്ളവരും വലിയ ഭയപ്പാടിലാണ്. തങ്ങളും ഇതിൽ ഇരയായേക്കുമെന്നു പ്രവാസികൾ ഭയപ്പെടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.