തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

 കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശിനി പ്രില്‍ജ (23) തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പ്രില്‍ജയുമൊന്നിച്ച്‌ ബംഗളൂരുവില്‍ നിന്നുമാണ് ഷംസീര്‍ ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളില്‍ പ്രത്യേകം കവറുകളില്‍ മയക്കുമരുന്ന് സംഘം എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണെന്ന് പോലീസ് പറഞ്ഞു.

കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സേതുരാമന്‍ ഐപിഎസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശശിധരന്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം നാര്‍കോടിക് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അബ്ദുല്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പോലീസും യോദ്ധാവ് സ്‌ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !