ഒമാൻ: നിസ്‌വയ്ക്കടുത്ത് ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കായംകുളം ചേപ്പാട് സ്വദേശി സജിമോൻ രാജുവിന്റെ ഭാര്യ ഷേബ മേരി തോമസ് (32) ആണ് മരിച്ചത്.സജിയുടെ ഇളയ മകന് തലയിൽ ചെറിയ പരിക്ക് ഉണ്ട്.
ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന അൽ ഐനിൽ താമസക്കാരനായ മോൻസിയുടെ മകൾക്ക് കാലിനു ഫ്രാക്ചർ ഉണ്ട്. കുഞ്ഞുങ്ങൾ ഇപ്പോൾ ഒമാനിലെ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. സജിയും സജിയുടെ മകളും മോൻസിയും മോൻസിയുടെ ഭാര്യയും പരിക്കുകൾ ഇല്ലാതെ സുരക്ഷിതരായിരിക്കുന്നു.
ഷേബയുടെ മൃതശരീരം ഇപ്പോൾ ഒമാനിലെ ഹൈമ ആശുപത്രിയിൽ മോർച്ചറിയിൽ. മലങ്കര കത്തോലിക്കാ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ സജിമോന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ മലങ്കര സമൂഹം ഒറ്റകെട്ടായി എല്ലാകാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ട്.
ഒമാനിൽ പെരുന്നാൾ അവധി തുടങ്ങിയതിനാൽ പ്രവാസി കുടുംബങ്ങൾ ഒറ്റയായും കൂട്ടമായും വിനോദസഞ്ചാരത്തിന് വിവിധ സ്ഥലങ്ങളിലേക്ക് ദീര്ഘയാത്രകൾ നടത്തുന്നുണ്ട്. ദീർഘദൂരയാത്രകൾ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു ശീലമില്ലാത്തവർ പരിചയസമ്പന്നരുമായി ചേർന്ന് യാത്രകൾ നടത്തണമെന്ന് ഒമാൻ പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.