കൊല്ലം;അഞ്ചല്‍ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാല്‍വര്‍സംഘം ഇയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കി നടത്തിയ കവര്ച്ചയാണിതെന്ന പ്രാഥമിക നിഗമനമനത്തിലാണ് നിലവില്‍ പൊലീസ്. സിബിൻഷായുടെ പിതാവ് നസീര്‍ പളളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഈ സമയം നാലംഗ സംഘം വീട്ടിനുള്ളില്‍ കടന്ന് സിബിൻഷായെ കെട്ടിയിടുകയായിരുന്നു.
പിന്നാലെ മുളകുപൊടി വിതറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവരുകയായിരുന്നു. വീട്ടുകാര്‍ പോലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പിതാവ് നസീറിന്റെ വ്യാപാരസ്ഥാപന വില്‍പ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35 ലക്ഷം രൂപയാണ് കവര്‍ന്നിരിക്കുന്നത്. വീട്ടില്‍ സിബിൻ ഷായും മാതാവും അയല്‍വാസിയായ മറ്റൊരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ വിശദമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.