ന്യൂഡൽഹി:പതിനാറുകാരിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 20 കാരനായ സാഹിൽ ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതിയെ പോലീസ് പിടികൂടി'
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.വടക്കൻ ഡല്‍ഹിയിലെ രോഹിണിയില്‍ ഞായറാഴ്ച വൈകീട്ടാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം ഉണ്ടായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടിയും സാഹിലും അടുപ്പത്തിലായിരുന്നു എന്ന് ഡൽഹി പോലീസ് പറഞ്ഞു.
അതേസമയം യുവാവ് പെൺകുട്ടിയെ ആക്രമിക്കുമ്പോൾ അതുവഴി പോയവർ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരെങ്കിലും വിവരം പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും പറയപ്പെടുന്നു.
കേസ് അന്വേഷണത്തിനായി ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.