സംസ്ഥാനത്തു സ്ത്രീകളും യുവാക്കളും വിദേശ നിർമ്മിത സിഗരറ്റിന്റെ പിടിയിൽ '' മണമില്ല രുചിയുണ്ട് ''

കൊച്ചി:വിദേശനിർമിത സിഗരറ്റ് വിൽപന സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോർട്ട്. അനധികൃതമായി വിമാന-കപ്പൽ മാർഗം കടത്തിക്കൊണ്ടുവരുന്ന സിഗരറ്റാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനമാര്‍ഗം വിദേശനിർമിത സിഗരറ്റ് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നൂറിലധികം കേസുകളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. 

പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമാണ് വിദേശ നിര്‍മ്മിത സിഗരറ്റുകളുടെ പ്രത്യേകത. ഇതിന് ആവശ്യക്കാർ കൂടുതലാണ്. പ്രത്യേകിച്ച് സ്ത്രീകളും സ്കൂൾ വിദ്യാർഥികളും ഇത് കൂടുതലായി ഉപയോഗിക്കുന്നതായാണ് സൂചന. വിദേശനിർമിത സിഗരറ്റിന് നാട്ടിലെ സിഗരറ്റിനെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മണം ഇല്ലന്നുള്ളതാണ് പ്രധാന പ്രത്യേകത.

എന്നാൽ വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സിഗരറ്റുകൾ ഇവിടെ മൂന്നിരട്ടി വിലയ്ക്ക് വിൽക്കുന്നതായാണ് വിവരം. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില. വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെന്നതാണ് കടത്ത് വര്‍ദ്ധിക്കാൻ കാരണം. 100, 200 കാര്‍ട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് വിദേശനിർമിത സിഗരറ്റ് കടത്തിക്കൊണ്ടുവരുന്നത്.ഓരോ കെട്ടിനും നാട്ടിലെത്തുമ്പോൾ ലക്ഷങ്ങളാണ് ലാഭം.അപകട  മുന്നറിയിപ്പുകൾ ഒന്നും ആലേഖനം ചെയ്യാത്തതിനാൽ ഇന്ത്യ ഗവണ്മെന്റ് ഇതിന്റെ വിൽപ്പന രാജ്യത്ത് നിരോധിച്ചിട്ടുണ്ട് 

സ്വർണക്കടത്ത് പോലെ പിടിക്കപ്പെടാതിരിക്കാൻ പുതിയ തന്ത്രങ്ങളാണ് കടത്തുകാർ പയറ്റുന്നത്. 2016 ല്‍ ദുബായില്‍ നിന്ന് കപ്പല്‍ മാര്‍ഗം വല്ലാര്‍പാടത്തെത്തിച്ച എട്ടു കോടിയോളം വിദേശ സിഗരറ്റുകള്‍. നേരത്തെ പിടിച്ചെടുത്ത്‌ ഇരുപത്തിയേഴായിരം കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി കണ്ടെയ്‌നറില്‍ കൊണ്ടുവന്ന സിഗരറ്റാണ് അന്ന് പിടികൂടിയത്. 2016 ഡിസംബറിൽ രണ്ടുതവണ വിദേശനിർമിത സിഗരറ്റ് കടത്ത് പിടികൂടിയിരുന്നു. സോഫയ്ക്കുള്ളില്‍ കടത്തിയ 91 ലക്ഷം രൂപയുടെ സിഗരറ്റും ഫര്‍ണിച്ചറിൽ ഒളിപ്പിച്ച് കടത്തിയ 68 ലക്ഷം രൂപയുടെ സിഗരറ്റുമാണ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !