സ്വന്തം ആഭ്യന്തര ഉപയോഗത്തിൻ്റെ 67% വും ഇറക്കു മതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, ലോകത്തെ രണ്ടാമത്തെ എണ്ണ ഉൽപ്പാദക രാജ്യവും തങ്ങളുടെ വിപുലമായ എണ്ണ ഉൽപ്പാദനത്തിന്റെ 79 % വും കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യയെ പിന്നിലാക്കി എണ്ണ കയറ്റുമതിയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇന്ത്യ സൗദി അറേബ്യയയെ പിന്തള്ളിയതു കൂടാതെ ഇന്ത്യക്ക് അസംസ്കൃത എണ്ണ നൽകുന്ന കാര്യത്തിൽ സൗദിയെ റഷ്യയും പിന്നിലാക്കി. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാക്കിൽ നിന്നാണ്. ഇറാഖിന് തുല്യമായ അളവിൽ ഇപ്പോൾ റഷ്യ യും ഇന്ത്യക്ക് എണ്ണ നൽകുന്നുണ്ട്.
റഷ്യ, യുക്രെയ്നെ ആക്രമിക്കുകയും യൂറോപ്പ്, ആസ്‌ത്രേലിയ , അമേരിക്ക - G 7 ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിരോധിക്കുകയും, ഈ അവസരം ഇന്ത്യയും ചൈനയും മുതലാക്കുകയും ചെയ്തത് പാശ്ചാത്യരാജ്യങ്ങളെ ആദ്യമൊക്കെ ചൊടിപ്പിച്ചിരുന്നെങ്കിലും പിന്നീടവർ എതിർപ്പ് മാറ്റി വയ്ക്കാൻ നിര്ബന്ധിതരായി. എണ്ണയ്ക്കും പ്രകൃതിവാതകത്തിനും റഷ്യയെ ആശ്ര യിച്ചിരുന്ന യൂറോപ്പും ആസ്‌ത്രേലിയയും നിരോധനം വന്നതോടെ റഷ്യയിൽ നിന്നും എണ്ണ വാങ്ങാനാകാതെ ബുദ്ധിമുട്ടിലായി. രാജ്യത്ത് വിലക്കയറ്റവും അരക്ഷിതാവസ്ഥയും അതിരൂക്ഷമായി തുടർന്നു.
ഒടുവിൽ അവർ രഹസ്യമായി ഇന്ത്യയോടും ചൈനയോടും സന്ധി ചെയ്യാൻ നിർബന്ധിതരാകുകയും റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങി സംസ്കരിച്ച് യൂറോപ്പിന് നൽകാൻ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിക്കുകയുമായിരുന്നു. റഷ്യയിൽനിന്നും എണ്ണ നേരിട്ട് വാങ്ങാതെ ഇരു രാജ്യങ്ങ ളെയും ഇടനിലക്കാരാക്കി അവർ തങ്ങ ളുടെ ഇന്ധനക്ഷാമം പരിഹരിക്കാനുള്ള കുറുക്കുവഴി അങ്ങനെ പ്രവർത്തികമാക്കി.
ഇന്ത്യയും ചൈനയും ആ നിർദ്ദേശം അംഗീകരിക്കുക യും റഷ്യയിൽ നിന്ന് വ്യാപകമായി എണ്ണ വാങ്ങി സംസ്കരിച്ച് ( Refined ) യൂറോപ്യൻ രാജ്യങ്ങൾക്കും ആസ്‌ത്രേലിയയ്ക്കും ഇപ്പോൾ നല്കിവരുകയാണ്.
ചൈന ഒരു വർഷം റഷ്യയിൽ നിന്നും മുൻപ് ഇറക്കു മതി ചെയ്തിരുന്നത് 3.98 കോടി ടൺ അസംസ്കൃത എണ്ണ യായിരുന്നത് ഇപ്പോൾ 5.77 കോടി ടണ്ണായി ഉയർന്നു. ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന 30.85 ലക്ഷം ടണ്ണിന്റെ സ്ഥാനത്ത് ഇപ്പോൾ ഇറക്കുമതി 5.59 കോടി ടണ്ണാണ്.ഇന്ത്യയുടെ ഇറക്കുമതി ചൈനയുടെ അടുത്തെത്തി.
റഷ്യയിൽ നിന്നും യൂറോപ്പ്,ആസ്‌ത്രേലിയ, G 7 രാജ്യ ങ്ങൾ ഒക്കെ അസംസ്കൃത എണ്ണ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയത് 2022 ഡിസംബർ 5 മുതലായി രുന്നു. കഴിഞ്ഞവർഷം ഇന്ത്യയും ചൈനയും 2.1 കോടി ടൺ എണ്ണയാണ് യൂറോപ്പിന് നൽകിയത്. ഇക്കൊല്ലം ഇന്ത്യ 30.7 ലക്ഷം ടൺ റിഫൈൻഡ് എണ്ണയും ചൈന 30 ലക്ഷം ടൺ എണ്ണയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
റഷ്യ - യൂക്രെയ്ൻ യുദ്ധം അവസാനിച്ചാലും ഇതേ തരത്തിൽ അടുത്ത 10 വർഷത്തേക്കെങ്കിലും എണ്ണ സംസ്കരിച്ചു കയറ്റുമതിചെയ്യുന്ന കരാർ യൂറോപ്പുമായും ആസ്‌ത്രേലിയയുമായും എണ്ണ സപ്ലൈ ചെയ്യാനുള്ള കരാർ റഷ്യയുമായും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതുമൂലം ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും ചൈനയും അവസരം പൂർണമായും മുതലെടുത്ത് സമ്പന്ന രാജ്യങ്ങൾക്ക് സംസ്കരിച്ച എണ്ണ, വിലകൂട്ടി നല്കുകവഴി ഇരു രാജ്യങ്ങളും സാമ്പത്തികമായി നേട്ടം കൊയ്യുന്നു. ഒപ്പം തങ്ങളുടെ പെട്രോളിയം ഉൽപ്പന്ന സംഭരണ ശേഷി അഥവാ സ്റ്റോറേജ് കപ്പാസിറ്റിയും വർദ്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യ മൂന്നു വർഷത്തേക്കാവശ്യമുള്ള എണ്ണശേഖരമാണ് കരുതലായി ഇപ്പോൾ സംഭരിച്ചിരിക്കുന്നത്. ഇന്ത്യയുടെ 23 റിഫൈനറികളിലും പൂർണതോതിൽ ഉൽപ്പാദനം നടക്കുകയാണ്.രാജസ്ഥാനിലെ Barmer ൽ ഒരു മെഗാ റിഫൈനറി HPCL സ്ഥാപിക്കുന്നത് 2024 ൽ പ്രവർത്തനം തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.