കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ പരസ്യത്തിനായി പതിനയ്യായിരം രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ക്ഷേത്രങ്ങളില്‍ നിന്നും പണം പിരിക്കാമെന്നാണോ ധാരണയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. വിവാദ ഉത്തരവ് നല്കിയ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി.
കാടാമ്ബുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്റിലേക്ക് പരസ്യം ഇനത്തില്‍ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നല്‍കണം എന്നായിരുന്നു മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. ഹര്‍ജി വന്നില്ലായിരുന്നെങ്കില്‍ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി വാദത്തിനിടെ ചോദിച്ചു.
മഞ്ചേരി സ്വദേശി നല്കിയ ഹര്‍ജിയില്‍ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹര്‍ജി ജൂണ്‍ 16 ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.