ചെന്നൈ: റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി.535 കോടിയുടെ നോട്ടുകളാണ് ട്രക്കിലുണ്ടായിരുന്നത്.
റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുടെ കറൻസി നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്നാണ് കേടായത്. പോലീസിനെ മണിക്കൂറുകളോളം ഇത് മുൾമുനയിൽ നിർത്തി. ചെന്നൈ താംബരത്തുവച്ചാണ് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായത്. അകമ്പടി പോലീസുകാർ ഉടൻതന്നെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.
ഇവർ വിവരമറിയിച്ചതിനെതുടർന്ന് സമീപ പോലീസ് സ്റ്റേഷനുകളിൽ നിന്നുൾപ്പടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തി. ദേശീയ പാതവഴിയുള്ള ഗതാഗതവും നിർത്തിവെച്ചു.
ട്രക്ക് നന്നാക്കാൻ മെക്കാനിക്കുകളെ എത്തിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. മറ്റൊരു ട്രക്ക് എത്തിച്ചശേഷം കേടായ ട്രക്കിലുള്ള നോട്ടുകൾ അടങ്ങിയ കണ്ടെയ്‌നറുകൾ അതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.