കോട്ടയം: മണർകാട് മാലത്ത് യുവതി വെട്ടേറ്റ് മരിച്ച നിലയിൽ.
കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. ഭർത്താവുമായി അകന്ന് യുവതിയുടെ മാലത്തെ വീട്ടിൽ കഴിയവെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ആരെന്നുള്ള വിവരം വ്യക്തമായിട്ടില്ല. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം.
ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ്
രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഇവർ വാർഡ് മെമ്പറെ വിളിച്ചു പറഞ്ഞു, തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.