പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം:പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; ഈ വെബ്സൈറ്റുകളില്‍ ഫലം അറിയാം സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും

ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 83.87 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ഹയര്‍ സെക്കൻഡറി വിജയ ശതമാനം.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലുമണി മുതല്‍ പിആര്‍ഡി ലൈവ്(PRD Live), സഫലം 2023 (SAPHALAM 2023), iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും.

എസ്‌എസ്‌എല്‍സി സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍ 14 വരെ; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ 

ഫലം അറിയാനുള്ള വെബ്‌സൈറ്റില്‍ നിന്ന് തന്നെ മാര്‍ക്ക് ഷീറ്റും ഡൗണ്‍ലോഡ് ചെയ്യാം. 2,023 കേന്ദ്രങ്ങളിലായി 4,42,067 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. മാര്‍ച്ച്‌ പത്ത് മുതല്‍ 30 വരെയായിരുന്നു ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ഏപ്രില്‍ മൂന്ന് മുതലാണ് പ്ലസ് ടു മൂല്യനിര്‍ണയം ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !