ഇടുക്കി:ബിജെപി തൊടുപുഴ സമ്പൂർണ്ണ മണ്ഡലം കമ്മിറ്റിയോഗം തൊടുപുഴയിൽ ചേർന്നു.
മധ്യമേഖല പ്രസിഡന്റ് എൻ. ഹരി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
വരാൻ പോകുന്ന ലോക് സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേർന്ന യോഗത്തിൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ നേതാക്കളും പങ്കെടുത്തു.
കേന്ദ്ര സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ മണ്ഡലത്തിൽ ഗ്രഹ സമ്പർക്കവും കേന്ദ്രപദ്ധതികളുടെ ഭാഗമായ സംരംഭകരെയും അമ്മ മാരെയും കുട്ടികളെയുമടക്കം നേരിൽ കാണാനും
കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാൻ സാധിച്ചിട്ടില്ലാത്തവരെ അർഹതയ്ക്ക് ഉതകുന്ന തരത്തിൽ പദ്ധതികളുടെ ഭാഗമാക്കാനും ശ്രമിക്കണമെന്ന് മാധ്യമേഖല പ്രസിഡന്റ് ഉദ്ഘടന വേളയിൽ നിർദേശിച്ചു.
മണ്ഡലത്തിൽ കൃഷി ഉപജീവനമാർഗമായി തിരഞ്ഞെടുത്ത കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തേണ്ടത് ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കളുടെ ഉത്തരവാദിത്ത മാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സുരക്ഷാ ഭീമയോജന പോലുള്ള പദ്ധതികൾ കൂടുതൽ വിപുലമായ രീതിയിൽ വ്യാപിപ്പിച്ചു ഗുണഭോക്താക്കളെ സൃഷ്ടിക്കാൻ തയ്യാറാകാണമെന്നും ന്യുന പക്ഷ വിഭാഗങ്ങളെ ചേർത്തുനിർത്തി
ഇടതുപക്ഷ വേട്ടയാടലുകളിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമവും മണ്ഡലത്തിലെ സംഘടന നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ഹരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ വിഷയാഅവതരണം നടത്തി.
സംസ്ഥാന സമിതി അംഗങ്ങളായ പി എ വേലുക്കുട്ടൻ,പി പി സാനു,കെ എൻ ഗീതാ കുമാരി, പരിസ്ഥിതി സെൽ സംസ്ഥാന കൺവീനർ എം എൻ ജയചന്ദ്രൻ,മണ്ഡലം ജനറൽ സെക്രട്ടറി മാരായ ജിതേഷ്, സിജിമോൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.