കോയിപ്രം: വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കളെ കോയിപ്രം പൊലീസ് പിടികൂടി. ഇതേ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിടിയിലായി.
പെൺകുട്ടിയെ വീട്ടിൽ നിന്നും ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചതിന്, തിരുവനന്തപുരം പഴയകുന്നുമ്മേൽ അടയമൺ തോളിക്കുഴി ദിയാ വീട്ടിൽ നിന്നും തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ താമസിക്കുന്ന ജിഫിൻ ജോർജ്ജ് (27) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസ്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകി. പിന്നീട് 30 ന് രാവിലെ 9.30 ന് ബൈക്കിൽ കോന്നിയിലെത്തിച്ച് അവിടെ നിന്നും ബസിൽ തിരുവനന്തപുരത്തും പിറ്റേന്ന് ട്രെയിനിൽ മംഗലാപുരത്ത് ലോഡ്‌ജ് മുറിയിൽ വച്ച് വീണ്ടും പീഡിപ്പിച്ചു.
ഇരുവരെയും മംഗലാപുരത്ത് നിന്നും കൂട്ടിക്കൊണ്ടുവരികയായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ വീട്ടിൽ മെൽവിൻ ടി മൈക്കിൾ (24), കോട്ടയം ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ വീട്ടിൽ നിന്നും മാരാമൺ കണ്ടത്തിൽ വീട്ടിൽ ജിമ്മി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്
ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്. ഈ വർഷം ഫെബ്രുവരി , മാർച്ച് മാസങ്ങളിലാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെയും ജിഫിന്റെയും ഫോണും കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടുകിട്ടിയില്ല.
കോയിപ്രം പോലീസ് ഇൻസ്‌പെക്‌ടർ സജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ ഉണ്ണികൃഷ്‌ണൻ, ഷൈജു, എസ് സി പി ഓ ജോബിൻ, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.