മേലാറ്റൂർ : തമിഴ്‌നാട് ആസ്ഥാനമായുള്ള "ടിലൊ' കമ്പനിയുടെ പേരിൽ വ്യാജ സോഫ്‌റ്റ് ഡ്രിങ്ക് നിർമിച്ചു വിൽക്കുന്ന പെരുമ്പാവൂർ സ്വദേശി പിടിയിൽ.
സൗരഭ് ജോർജ്ജ് (47) നെയാണ് മേലാറ്റൂർ എസ്എച്ച് ഒ കെ ആർരഞ്ജിത്ത് അറസ്‌റ്റ് ചെയ്‌തത്. എടയാറ്റൂരിൽപ്രവർത്തിക്കുന്ന കേര ഇൻഡസ്‌ട്രീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി കഴിഞ്ഞ ആറ് മാസത്തോളമായി വ്യാജമായി സോഫ്‌റ്റ് ഡ്രിങ്കുകൾനിർമ്മിച്ച് മേലാറ്റൂരിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തിയിരുന്നത്.
കേസിൽ കൂട്ടുപ്രതിയായ പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാളും കൂടി ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവ നിർമിച്ചിരുന്നത്.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാജ നിർമ്മാണം നടത്തുന്ന സ്ഥാപനം പൂട്ടി സീൽ ചെയ്‌തു. എ എസ് ഐ വിശ്വംഭരൻ, അനീഷ് പീറ്റർ, പ്രിയ ജിത്ത്,രാഹുൽ, സിന്ധു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.