അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ

നേമം:തിരുവനന്തപുരത്ത് അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. തിരുവല്ലം ക്രൈസ്തനഗർ സ്കൂളിന് സമീപം വാടകയ്ക്ക് വീടെടുത്ത് കഴിഞ്ഞ രണ്ട് വർഷത്തോളം സ്കൂൾ കോളേജ് കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തി വന്ന വലിയതുറ സ്വദേശി സാംസൺ ഗോമസാണ് എക്സൈസ് പിടിയിലായത്.

തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. 2.28 കിലോഗ്രാം കഞ്ചാവും, സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സാംസൺ തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് സ്കൂട്ടറിൽ കൊണ്ടു നടന്നാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. 

പാർട്ടിയിൽ ഐ ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, പ്രേമനാഥൻ, സി ഇ ഒ മാരായ ദീപു, ശരത്,ആദർശ്, വനിതാ  സി ഇ ഒ സജീന എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !